ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ, FIH പ്രൊ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ രണ്ടാം മത്സരത്തിലും വിജയം നേടിയതോടെ ഇന്ത്യ FIH പ്രൊലീഗിലെ ഒന്നാം സ്ഥാനം തുടരുന്നു. 10 മത്സരങ്ങളിൽ ഇന്ത്യ 6 മത്സരത്തിൽ നിശ്ചിത സമയത്ത് വിജയം നേടിയപ്പോള്‍ ഒരു ഷൂട്ട് ഔട്ട് വിജയവും ഒരു ഷൂട്ട് ഔട്ട് പരാജയവും രണ്ട് തോല്‍വികളുമായി 21 പോയിന്റാണ് നേടിയിട്ടുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മനി 8 മത്സരങ്ങളിൽ നിന്ന് 5 വിജയവും 1 ഷൂട്ട് ഔട്ട് ജയവും രണ്ട് തോല്‍വിയും അടക്കം 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള നെതര്‍ലാണ്ട്സ് ആണ് പരാജയം അറിയാത്ത ടീം.

ആറ് മത്സരങ്ങളിൽ 4 വിജയവും 2 ഷൂട്ട് ഔട്ട് വിജയവും ഉള്ള ടീമിന്റെ പക്കൽ 16 പോയിന്റാണുള്ളത്.

ഇന്നലെ ഇംഗ്ലണ്ടിനെ ഇന്ത്യ 4-3 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.