നിർണായകമായ മൂന്നാം ടി20 യിൽ തകർപ്പൻ ജയവുമായി ടീം ഇന്ത്യ. ശ്രീലങ്കയെ 78 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്നത്തെ ജയത്തോട് കൂടി പരമ്പരയും സ്വന്തം പേരിലാക്കിയിരിക്കുകയാണ് ഇന്ത്യ. 2-0 ന്റെ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 201 ഋൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് 123 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ നവ്ദീപ് സൈനിയും 2 വിക്കറ്റ് വീതം വീീഴ്ത്തി താക്കൂറും വാഷിംഗ്ടൺ സുന്ദറും ഇന്ത്യയിടെ ജയത്തിന് ചുക്കാൻ പിടിച്ചു.
ഒന്നാം വിക്കറ്റില്‍ ലോകേഷ് രാഹുലും ശിഖര്‍ ധവാനും ചേര്‍ന്നുള്ള മികച്ച കൂട്ട് കെട്ടാണ് ഇന്ത്യയുടെ സ്കോറിന് ആക്കം കൂട്ടിയത്. ഒന്നാം വിക്കറ്റില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 36 പന്തില്‍ 52 റണ്‍സെടുത്ത ധവാന്റെ വിക്കറ്റാണ് ആദ്യം വീണത്. പിന്നീട് ഒരു ഇടവേളക്ക് ശേഷം കളിക്കളത്തിലേക്കെതിയ സഞ്ജു സാംസൺ 6 റൺസുമായി പുറത്തായി.
ആദ്യ പന്തിൽ തന്നെ സിക്സറിച്ച സഞ്ജുവിന്റെ വിക്കറ്റ് ഹസരങ്ക സ്വന്തമാക്കി. ധവാന്റെ വിക്കറ്റും വീഴ്ത്തിയത് സണ്ടകനാണ്.. 36 പന്തില്‍ 54 റണ്‍സെടുത്ത ശേഷമാണ് ലോകേഷ് കളിക്ക വിട്ടത്. പിന്നീട് വന്ന ശ്രേയസ് അയ്യരും വമ്പൻ ഷോട്ടുകൾക്ക് ശ്രമിച്ച് സണ്ടകന് വിക്കറ്റ് നൽകി. മനീഷ് പാണ്ഡേ 31 റൺസുമായി പുറത്താവതെ നിന്നപ്പോൾ ക്യാപ്റ്റൻ കൊഹ്ലി 26 റൺസെടുത്ത് റൺ ഔട്ടായി. 22 റൺസെടുത്ത ശർദ്ദുൽ താക്കൂർ പുറത്താവതെ നിന്നു.