ഹൈദരബാദിനെ തോൽപ്പിച്ച് ചെന്നൈയിൻ മുന്നോട്ട്

- Advertisement -

ഐ എസ് എല്ലിൽ വിജയപാതയിലേക്ക് തിരികെ വന്ന ചെന്നൈയിൻ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കുന്നു. ഇന്ന് ഹൈദരബാദിൽ ചെന്ന് ഹൈദരബാദ് എഫ് സി യെ നേരിട്ട ചെന്നൈയിൻ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഏകപക്ഷീയമായ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ചെന്നൈയിൻ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 40ആം മിനുട്ടിൽ ക്രിവെലാരോയും 43ആം മിനുട്ടിൽ വാൽസ്കിസുമാണ് ചെന്നൈയിനു വേണ്ടി ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ വാൽസ്കിസ് വീണ്ടും ലക്ഷ്യം കണ്ടപ്പോൾ ചെന്നൈയിൻ മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മർസെലിനോ ആണ് ഹൈദരബാദിന്റെ ആശ്വാസം ഗോൾ നേടി. സീസണിൽ ആകെ ഒരു ജയം മാത്രമുള്ള ഹൈദരബാദ് അഞ്ചു പോയന്റുമായി ലീഗിൽ അവസാന സ്ഥാനത്താണ്. ചെന്നൈയിൻ ഈ ജയത്തോടെ 12 പോയന്റുമായി ഏഴാം സ്ഥാനത്തെത്തി.

Advertisement