സോൾജ്യേഴ്‌സ് ആരാമ്പ്രത്തെ തോല്പിച്ച് ക്രസന്റിന് കിരീടം

കൊടുവള്ളി ഫുട്ബോൾ അസോസിയേഷൻ ഖത്തർ ചാപ്റ്ററിന്റെ സഹകരണത്തോടെ ക്രസന്റ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച 27മത് സെവൻസ് ടൂർണമെന്റിൽ കിരീടം ചൂടി ആതിഥേയരായ ക്രസന്റ് കൊട്ടക്കാവയൽ. ഫൈനലിൽ ടൈ ബ്രേക്കറിലൂടെ സോൾജ്യേഴ്‌സ് ആരാമ്പ്രത്തെയാണ് ക്രസന്റ് കൊട്ടക്കാവയൽ തോൽപ്പിച്ചത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ രഹിത സമനില പാലിച്ചതിനെ തുടർന്നാണ് ടൈ ബ്രേക്കറിലൂടെ വിജയികളെ കണ്ടെത്തിയത്. ടൈ ബ്രേക്കറിൽ 5-4നാണ് ക്രസന്റ് വിജയിച്ചത്. വിജയികൾക്കുള്ള സമ്മാനദാനം മുൻ എം.എൽ എ യൂ.സി രാമൻ നിർവഹിച്ചു. മത്സരത്തിന്റെ ആദ്യ പകുതി കഴിഞ്ഞുള്ള ഇടവേളയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

ക്രസന്റ് കൊട്ടക്കാവയലിന്റെ ഇർഷാദ് ആണ് ടൂർണമെന്റിലെ മികച്ച താരം. ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള സമ്മാനം ക്രസന്റ് താരം ഫവാസി ലഭിച്ചു. ടൂർണമെൻറിലെ മികച്ച ഗോൾ കീപ്പർ ക്രസന്റ് ഗോൾ കീപ്പർ കമറുദ്ധീൻ ആണ്.