2016 നു ശേഷം ഇനാകി വില്യംസ് ഇല്ലാതെ ഒരു മത്സരം കളിക്കാൻ അത്ലറ്റിക് ക്ലബ്
ആധുനിക ഫുട്‌ബോളിലെ അപൂർവമായ ഒരു റെക്കോർഡിനു അന്ത്യമാവാൻ പോകുന്നു. ആറു വർഷം തുടർച്ചയായി 236 മത്സരങ്ങൾ സ്പാനിഷ് ലാ ലീഗയിൽ കളിച്ച അത്ലറ്റികോ ബിൽബാവോയുടെ ഇനാകി വില്യംസിന്റെ റെക്കോർഡിനു അടുത്ത മത്സരത്തോടെ അന്ത്യമാവും. ചാഡിസിന് എതിരായ മത്സരത്തിൽ പരിക്കേറ്റ ഇനാകി വില്യംസ് പിൻവലിക്കപ്പെടുക ആയിരുന്നു.
ഇതോടെ അടുത്ത മത്സരത്തിൽ എസ്പന്യോളിന് എതിരെ താരം കളിക്കുന്ന കാര്യം സംശയത്തിലായി. ഇതോടെ ഇനാകിയുടെ അപൂർവ നേട്ടത്തിന് ഇടവേള വീഴും. ഘാനക്ക് ആയി കളിക്കാനുള്ള തീരുമാനം എടുത്ത ശേഷം തന്റെ ആദ്യ ലാ ലീഗ ഗോൾ ഇന്നലെ ചാഡിസിന് എതിരെ ഇനാകി നേടിയിരുന്നു. സഹോദരൻ നിക്കോളാസ് വില്യംസ് മത്സരത്തിൽ അസിസ്റ്റും നേടിയിരുന്നു. 2016 നു ശേഷം ആദ്യമായി ഇനാകി കളിക്കാൻ ഇറങ്ങാത്ത ഒരു ലീഗ് മത്സരത്തിന് ആവും അടുത്ത ആഴ്ച അത്ലറ്റിക് ക്ലബ് ഇറങ്ങുക.