ബംഗ്ലാദേശിന്റെ തകര്‍ച്ചയിൽ രക്ഷകനായി മൊസ്ദേക്ക് ഹൊസൈന്‍

ഏഷ്യ കപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിലും ബൗളിംഗ് മികവ് പുലര്‍ത്തി അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശിനെ 127/7 എന്ന സ്കോറിന് ഒതുക്കുകയായിരുന്നു അഫ്ഗാനിസ്ഥാന്‍. മൊസ്ദേക്ക് ഹൊസൈന്‍ സൈക്കത് പുറത്താകാതെ 31 പന്തിൽ 48 റൺസ് നേടിയാണ് ബംഗ്ലാദേശിന്റെ സ്കോറിന് മാന്യത പകര്‍ന്നത്.

പത്തോവറിൽ 50/4 എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. അഫിഫ് ഹൊസൈന്റെ വിക്കറ്റ് റഷീദ് ഖാന്‍ സ്വന്തമാക്കിയപ്പോള്‍ ബംഗ്ലാദേശിന് അഞ്ചാം വിക്കറ്റ് നേടിയത്. അവിടെ നിന്ന് മൊസ്ദേക്കും മഹമ്മുദുള്ളയും ചേര്‍ന്ന് 36 റൺസ് നേടിയാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്. മഹമ്മുദുള്ള 25 റൺസ് നേടി പുറത്തായപ്പോള്‍ ഏഴാം വിക്കറ്റിൽ നിര്‍ണ്ണായകമായ 38 റൺസാണ് മൊസ്ദേക്കും മെഹ്ദി ഹസനും ചേര്‍ന്ന് നേടിയത്.

14 റൺസാണ് ഹസന്‍ നേടിയത്. അഫ്ഗാനിസ്ഥാനായി റഷീദ് ഖാനും മുജീബ് ഉര്‍ റഹ്മാനും മൂന്ന് വീതം വിക്കറ്റ് നേടി.