യൂറോപ്യൻ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ എതിരാളികളെ ഏറെ പിന്നിലാക്കി കുതിപ്പ് തുടരുകയാണ് ലാസിയോ നായകൻ കൈറോ ഇമ്മൊബിലെ. ഇറ്റലിയിൽ 35 ലീഗ് ഗോളുകളുമായി കുതിപ്പ് തുടരുകയാണ് ഇമ്മൊബിലെ. ബയേണിന്റെ പോളിഷ് ഗോളടി മെഷീൻ റോബർട്ട് ലെവൻഡോസ്കിയുടെ 34 ഗോളുകൾ എന്ന നാഴികക്കല്ലാണ് ഇമ്മൊബിലെ പിന്നിട്ടത്.
ബ്രെഷ്യക്കെതിരായ മത്സരത്തിൽ സ്കൊറ് ചെയ്താണ് ഇമ്മൊബിലെ 35 ഗോളുകൾ ആയി ഉയർത്തുന്നത്. സീരി എയിൽ നാപോളിക്ക് വേണ്ടി 35 ഗോളടിച്ച് സീസണിലെ ടോപ്പ് സ്കോററായ ഹിഗ്വെയിന്റെ റെക്കോർഡിനൊപ്പമാണ് ഇപ്പോൾ ഇമ്മൊബിലെ. അതേ സമയം യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 31 ഗോളുമായി സീരി എയിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോളുള്ളത്. ഇറ്റലിയിൽ രണ്ട് തവണ ടോപ്പ് സ്കോററായ ഇമ്മൊബിലെയുടെ ആദ്യ ഗോൾഡൻ ബൂട്ടാവും ഈ സീസണിലേത്.