ഉറപ്പായി!! ഈ സീസൺ ഐ ലീഗ് ജേതാക്കൾ ഐ എസ് എല്ലിൽ എത്തും

Picsart 22 11 05 19 56 51 903

ഐ ലീഗ് ജേതാക്കൾക്ക് ഐ എസ് എല്ലിലേക്കുള്ള പ്രൊമോഷനെ കുറിച്ച് അവസാനം എ ഐ എഫ് എഫ് ഉറപ്പ് പറഞ്ഞു. അവസാന ദിവസങ്ങളിൽ ഒക്കെ ഈ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറിയ എ ഐ എഫ് എഫ് ഇന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ ഐ ലീഗ് ജേതാക്കൾ ഐ എസ് എല്ലിൽ എത്തും എന്ന് ഉറപ്പു പറഞ്ഞു. ഷാജി പ്രഭാകരനും എ ഐ എഫ് എഫ് പ്രസിഡന്റ് കല്യാൺ ചൗബയെയും ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഇറക്കി.

ഐ ലീഗ്Picsart 22 11 05 19 57 27 099

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ ആഗ്രഹിച്ച കാര്യങ്ങളിൽ ഒന്നാണ് പ്രൊമോഷൻ. ഈ സീസണിൽ ഐ ലീഗ് വിജയിക്കുന്നവർക്ക് അടുത്ത സീസൺ ഐ എസ് എല്ലിലെക്ക് പ്രൊമോഷൻ ഉണ്ടാകും. ഐ ലീഗ് ക്ലബുകൾക്കും ഇത് വലിയ ഊർജ്ജമാകും. അടുത്ത ആഴ്ച് ഐ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇരിക്കുകയാണ്. പ്രൊമോഷൻ ഉറപ്പായി എങ്കിലും ഐ എസ് എല്ലിൽ റിലഗേഷൻ എത്താൻ ഇനിയും വർഷങ്ങൾ എടുക്കും.