നോർത്ത് ഈസ്റ്റിന് എതിരെ ആദ്യ പകുതിയിൽ ഗോളടിക്കാൻ ആകാതെ കേരള ബ്ലാസ്റ്റേഴ്സ്

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കളി ഗോൾ രഹിതമായി നിൽക്കുന്നു. ഇരു ടീമുകൾക്കും കാര്യമായ അവസരങ്ങൾ ആദ്യ പകുതിയിൽ സൃഷ്ടിക്കാൻ ആയില്ല.

കേരള ബ്ലാസ്റ്റേഴ്സ്Picsart 22 11 05 20 21 42 124

ഇന്ന് ആദ്യ ഇലവനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. എന്നിട്ടും ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം കഴിഞ്ഞ കളിയിൽ നിന്നും മെച്ചപ്പെട്ടില്ല. ഫൈനൽ തേർഡിൽ നല്ല പാസുകൾ നൽകാൻ ബ്ലാസ്റ്റേഴ്സ് ഇന്നും പ്രയാസപ്പെട്ടു. ആദ്യ പകുതിയിൽ ഗോളിനായി ഏറ്റവും അടുത്തത് നോർത്ത് ഈസ്റ്റ് ആയിരുന്നു. റൊമെയ്നിന്റെ ഒരു ഷോട്ട് ലോസ്റ്റിൽ തട്ടിയാണ് ഗോളാകാതെ മടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സിന് മറുവശത്ത് മിർഷാദിന് കാര്യമായ സമ്മർദ്ദം നൽകാൻ ഇതുവരെ ആയിട്ടില്ല.