അടുത്ത സീസൺ ഐ ലീഗ് മുതൽ ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ, പിറകെ ഐ എസ് എല്ലിൽ റിലഗേഷനും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിൽ നിന്ന് ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ എന്ന എ ഐ എഫ് എഫ് പദ്ധതികൾക്ക് മാറ്റമില്ല എന്ന് എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ്‌. അടുത്ത ഐ ലീഗ് സീസൺ മുതൽ ലീഗ് ചാമ്പ്യന്മാർക്ക് ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ ലഭിക്കും. അങ്ങനെയാണ് എ ഐ എഫ് എഫിന്റെ റോഡ് മാപ്പ് എന്ന് കുശാൽ ദാസ് പറഞ്ഞു. അടുത്ത സീസൺ (2022-23ൽ) അതിനു ശേഷമുള്ള സീസണിലും (2023-24) ഐ ലീഗ് ചാമ്പ്യന്മാരാകുന്ന ക്ലബുകൾ ഫ്രാഞ്ചൈസി തുക നൽകാതെ തന്നെ ഐ എസ് എല്ലിലേക്ക് എത്തും.

2024-25 സീസൺ മുതൽ ഐ എസ് എല്ലിൽ റിലഗേഷൻ ആരംഭിക്കും എന്നും എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി പറഞ്ഞു. എ എഫ് സിയും അത്തരം ഒരു പ്ലാൻ ആണ് ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഡ്യൂറണ്ട് കപ്പ് 20 ടീമുള്ള ടൂർണമെന്റ് ആക്കി മാറ്റാനും ഈ ടൂർണമെന്റുമായി സീസൺ ആരംഭിക്കാനും എ ഐ എഫ് എഫ് ആലോചിക്കുന്നു. സീസൺ അവസാനം 20 ടീമുകളെ വെച്ച് കൊണ്ട് സൂപ്പർ കപ്പും സംഘടിപ്പിക്കും.