ക്രിസ്റ്റ്യാനോ റൊണാൾഡോ എപ്രിലിലെ മികച്ച താരം

പ്രീമിയർ ലീഗിലെ ഏപ്രിൽ മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. എപ്രിൽ മാസത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗംഭീര പ്രകടനം നടത്താൻ റൊണാൾഡോക്ക് ആയിരുന്നു. ഒരു ഹാട്രിക്ക് അടക്കം അഞ്ചു ഗോളുകൾ ആ മാസം നേടാൻ റൊണാൾഡോക്ക് ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം ഫോമിൽ ആണെങ്കിലും റൊണാൾഡോ തന്റെ മികവ് തുടരുക ആയിരുന്നു. റൊണാൾഡോ ഇത് ആറാം തവണയാണ് പ്രീമിയർ ലീഗിൽ പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം നേടുന്നത്. അഗ്വേറോയും ഹാരി കെയ്നും മാത്രമാണ് ഇതിനേക്കാൾ കൂടുതൽ തവണ ഈ പുരസ്കാരം നേടിയിട്ടുള്ളത്.