“തന്റെ പൊസിഷനിൽ ലോകത്തെ ഏറ്റവും മികച്ച താരം താൻ തന്നെയാണ്” – സലാ

ഇപ്പോൾ ലോക ഫുട്ബോളിൽ തന്റെ പൊസിഷനിൽ തന്നെക്കാൾ മികച്ച താരം ആരുമില്ല എന്ന് മൊ സലാ‌. നിങ്ങൾ എന്നെ എന്റെ ഒരേ പൊസിഷനിൽ കളിക്കുന്ന കളിക്കാരുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ, എന്റെ ടീമിൽ മാത്രമല്ല ഞാൻ ഉദ്ദേശിക്കുന്നത് മൊത്തമായി നോക്കിയാൽ തന്നെ ഞാൻ ആണ് ഏറ്റവും മികച്ചത്. കണക്കുകൾ അത് തെളിയിക്കുന്നു എന്നും സലാ പറഞ്ഞു. എങ്കിലും താൻ കഠിനാധ്വാനം തുടരണം എന്നും സലാ പറഞ്ഞു.

ഈ സീസണിൽ ക്വാഡ്രപിൾ നേടൽ ആണ് ലക്ഷ്യം എന്നും അതിന് തങ്ങൾക്ക് ആകണം എന്നും ലിവർപൂൾ താരം പറഞ്ഞു. പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടാൻ തന്നെ കൊണ്ട് ആകുന്ന എല്ലാം താൻ ചെയ്യുന്നുണ്ട് എന്നും സലാ പറഞ്ഞു. റയലിനെ നേരിടുന്നതിൽ സന്തോഷം ഉണ്ടെന്നും ചാമ്പ്യൻസ് ലീഗ് കിരീടം നേടുക തന്നെ ചെയ്യണം എന്നും മൊ സലാ പറഞ്ഞു.