ഹൈദരാബാദിന് കിരീടം നേടിക്കൊടുത്ത പരിശീലകൻ മനോലോ മാർക്കോസിന് ക്ലബിൽ പുതിയ കരാർ

ഈ സീസൺ ഐ എസ് എല്ലിൽ എല്ലാവരെയും ഞെട്ടിച്ച് കിരീടം നേടിയ ടീമാണ് ഹൈദരാബാദ് എഫ് സി. കിരീട യാത്രയിൽ പ്രധാന പങ്കുവഹിച്ച പരിശീലകൻ മനോലോ മാർക്കസിന് ക്ലബ് പുതിയ കരാർ നൽകി. മാർക്കസിന് നിലവിൽ 2023വരെ ഹൈദരബാദിൽ കരാർ ഉണ്ടായിരുന്നു. ഐ എസ് എല്ലിൽ നിന്ന് തന്നെ മറ്റു ക്ലബുകൾ മനോലോ മാർക്കസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന സൂചനകൾ ലഭിച്ചതോടെയാണ് ഹൈദരബാദ് മനോലോയുടെ വേതനം കൂട്ടികൊണ്ടുള്ള പുതിയ കരാർ നൽകിയത്.
Manolo Marquez (1)

അദ്ദേഹം കരാർ അംഗീകരിച്ച് കഴിഞ്ഞു. ഉടൻ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും. 53കാരനായ മനോലോ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ഹൈദരബാദിൽ എത്തിയത്. ആദ്യ സീസണ ഹൈദരബാദിനെ പ്ലേ ഓഫിന് അടുത്ത് എത്തിച്ച മനോലോ രണ്ടാൻ സീസണിൽ കിരീടവും നേടി.