കാറപകടത്തിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടു മാനുവൽ ലാൻസിനി

ഇംഗ്ലീഷ് ക്ലബ് വെസ്റ്റ് ഹാം യുണൈറ്റഡിന്റെ അർജന്റീന താരം മാനുവൽ ലാൻസിനി കാറപകടത്തിൽ പെട്ടു. വലിയ അപകടം ഉണ്ടായി എങ്കിലും താരം അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെടുക ആയിരുന്നു. അപകടത്തിന് ശേഷം താരത്തെ ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം വെസ്റ്റ് ഹാമിൽ ട്രെയിനിങിന് പോകുന്ന വഴി ആണ് താരം അപകടത്തിൽ പെട്ടത്. വാടകക്ക് എടുത്ത 5 ക്ലാസ് മെഴ്‌സിഡസ് ബെൻസ് ആണ് അപകടത്തിൽ പെട്ടത്. താരവും ഡ്രൈവറും ജീവനോടെ രക്ഷപ്പെട്ടത് അത്ഭുതകരമായി എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.