ശതകങ്ങളുമായി ഇമാമും ബാബറും, തിരിച്ചടിച്ച് പാക്കിസ്ഥാൻ

ഓസ്ട്രേലിയയ്ക്കെതിരെ 6 വിക്കറ്റ് വിജയവമായി പാക്കിസ്ഥാന്‍. ഇതോടെ പരമ്പരയിൽ ഒപ്പമെത്തുവാന്‍ ടീമിന് സാധിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഓസ്ട്രേലിയ 348/8 എന്ന മികച്ച സ്കോര്‍ നേടിയപ്പോള്‍ 1 ഓവര്‍ ബാക്കി നില്‍ക്കവേ 4 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ ലക്ഷ്യം മറികടന്നത്.

ബാബര്‍ അസം(114), ഇമാം ഉള്‍ ഹക്ക്(106) എന്നിവര്‍ക്കൊപ്പം ഫകര്‍ സമൻ 67 റൺസ് നേടി ആതിഥേയര്‍ക്കായി തിളങ്ങി. 17 പന്തിൽ 27 റൺസ് നേടി പുറത്താകാതെ നിന്ന ഖുഷ്ദിൽ ഷായും നിര്‍ണ്ണായക പ്രകടനം ആതിഥേയര്‍ക്കായി നടത്തി.