ഒമാന്‍ ഓപ്പണ്‍ ഫൈനലില്‍ കടക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തി ഇന്ത്യയുടെ ഹര്‍മീത് ദേശായി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2020 ഒമാന്‍ ഓപ്പണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തുവാന്‍ ലഭിച്ച മികച്ച അവസരം കൈവിട്ട് ഇന്ത്യയുടെ ഹര്‍മീത് ദേശായി. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ പോര്‍ച്യുഗലിന്റെ മാര്‍കോസ് ഫ്രെയിറ്റസിനെതിരെ ഒരു ഘട്ടത്തില്‍ 3-1ന് ലീഡ് ചെയ്ത ശേഷം 3-4 എന്ന സ്കോറിന് ഹര്‍മീത് ദേശായിയുടെ പരാജയപ്പെട്ടു. മത്സരത്തിലെ അവസാന മൂന്ന് ഗെയിമും നേടിയാണ് ടൂര്‍ണ്ണമെന്റിന്റെ ടോപ് സീഡാണ് ഫ്രെയിറ്റസ് ഫൈനലില്‍ കടന്നത്.

ആദ്യ ഗെയിം 11-5ന് വിജയിച്ച ദേശായി രണ്ടാം ഗെയിമില്‍ 4-8ന് പിന്നില്‍ പോയ ശേഷം 9-9ന് ഒപ്പമെത്തിയെങ്കിലും ഫ്രെയിറ്റസ് 11-9ന് ഗെയിം സ്വന്തമാക്കി. അടുത്ത രണ്ട് ഗെയിമും 11-6, 11-6 എന്ന നിലയില്‍ ദേശായി വിജയിച്ചുവെങ്കിലും അ‍ഞ്ചാം ഗെയിം 11-8ന് ഫ്രെയിറ്റസ് വിജയിച്ചു. ആറാം ഗെയിമില്‍ ബഹുഭൂരിപക്ഷവും മുന്നില്‍ നിന്ന് ശേഷം ഇന്ത്യന്‍ താരം 8-10ന് പിന്നില്‍ പോയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി സ്കോര്‍ 10-10ല്‍ എത്തിച്ചു. എന്നാല്‍ 13-11ന് ഗെയിം ഫ്രെയിറ്റസ് കൈക്കലാക്കി.

നിര്‍ണ്ണായകമായ ഏഴാം ഗെയിമില്‍ തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് ഇന്ത്യന്‍ താരത്തില്‍ നിന്ന് വന്നത്. 5-11 എന്ന സ്കോറിനാണ് മത്സരം ഇന്ത്യന്‍ താരം കൈവിട്ടത്.

സ്കോര്‍: 11-5, 9-11, 11-6, 11-6, 8-11, 11-13, 5-11