ക്യാപ്റ്റന്‍ മുന്നിൽ നിന്ന് നയിച്ചു, ഇന്ത്യയെ മികച്ച സ്കോറിൽ എത്തുവാന്‍ സഹായിച്ച് പൂജയും

ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 255 റൺസ്. ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ 75 റൺസിനൊപ്പം ഷഫാലി വര്‍മ്മ(49), പൂജ വസ്ട്രാക്കര്‍(56*) എന്നിവരുടെ ബാറ്റിംഗ് ആണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ഇന്ത്യ നേടിയത്.

ഒരു ഘട്ടത്തിൽ ഇന്ത്യ 89/1 എന്ന നിലയിൽ നിന്ന് 94/4 എന്ന നിലയിലേക്കും പിന്നീട് 124/6 എന്ന നിലയിലേക്കും വീണുവെങ്കിലും ഹര്‍മന്‍പ്രീതും – പൂജയും തമ്മിലുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചു.

77 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ഹര്‍മന്‍പ്രീത് പുറത്തായ ശേഷം പൂജ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ഇന്ത്യയെ 255 റൺസിലേക്ക് എത്തിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി ഇനോക രണവീര, രശ്മി ഡി സിൽവ, ചാമരി അത്തപ്പത്തു എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടുകയായിരുന്നു.