ഇന്ത്യയെയും പാകിസ്താനെയും ഉൾപ്പെടുത്തി ത്രിരാഷ്ട്ര ടൂർണമെന്റ് നടത്താൻ തയ്യാറാണ് എന്ന് ഓസ്ട്രേലിയ

Newsroom

ഇന്ത്യയും പാകിസ്താനും വീണ്ടും ഏറ്റുമുട്ടുന്നതിന് വേദിയൊരുക്കുന്നതിന് ഓസ്ട്രേലിയ തയ്യാറാണ് എന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഹെഡ് നിക്ക് ഹോക്ലി. ഇന്ത്യയും പാകിസ്ഥാനുമായി ഒരു പരമ്പര നടത്താൻ ഓസ്‌ട്രേലിയ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

“വ്യക്തിപരമായി, എനിക്ക് ത്രിരാഷ്ട്ര പരമ്പരയുടെ ആശയം വളരെ ഇഷ്ടമാണ്. മുൻകാലങ്ങളിൽ ഇത് നന്നായി പ്രവർത്തിച്ചിട്ടുണ്ട്,” ഹോക്ക്ലി റാവൽപിണ്ടിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഇന്ത്യയിലെയും പാകിസ്ഥാനിലെയും വലിയ കമ്മ്യൂണിറ്റികൾ ഓസ്‌ട്രേലിയയിൽ താമസിക്കുന്നുണ്ട്. ലോക ക്രിക്കറ്റിൽ എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന ഒരു മത്സരമാണിത്, കൂടുതൽ അവസരങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾക്ക് കഴിയുമെങ്കിൽ അത് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” അദ്ദേഹം പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങൾ കാരണം ഇന്ത്യയും പാക്കിസ്ഥാനും ഒരു ദശാബ്ദത്തോളമായി ഐ സി സി ടൂർണമെന്റുകളിൽ മാത്രമാണ് നേർക്കുനേർ വരുന്നത്.