ചുവപ്പ് കാർഡും മറികടന്ന് ഗോകുലത്തിന് വിജയം, ലീഗിൽ ഒന്നാമത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിൽ മലയാളികളുടെ പ്രതീക്ഷയായ ഗോകുലം കേരള എഫ് സിക്ക് രണ്ടാം വിജയം. ഇന്ന് ഗോവയിൽ നടന്ന മത്സരത്തിൽ പത്തുപേരുമായി പൊരുതി ഇന്ത്യൻ ആരോസിനെയാണ് ഗോകുലം കേരള എഫ് സി പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. കളിയുടെ അവസാന 15 മിനുട്ടോളം പത്തുപേരുമായാണ് ഗോകുലം കളിച്ചത്.

ഇന്ന് മികച്ച രീതിയിലാണ് ഗോകുലം തുടക്കത്തിൽ കളിച്ചത്. ആദ്യ പകുതിയിൽ തന്നെ നിറയെ അവസരങ്ങൾ ഗോകുലം കേരള എഫ് സി സൃഷ്ടിച്ചു എങ്കിലും മാർക്കസ് ജോസഫിനും കിസേകയ്ക്കും പന്ത് വലയിൽ എത്തിക്കാൻ ആയില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോകുലം ആഗ്രഹിച്ച ഗോൾ വന്നെത്തി. 49ആം മിനുട്ടിൽ ഹെൻറി കിസേകയാണ് ഗോകുലത്തിനായി ഗോൾ നേടിയത്. കിസേകയുടെ ലീഗിലെ രണ്ടാം ഗോളാണിത്.

മത്സരത്തിന്റെ 76ആം മിനുട്ടിൽ ഡിഫൻഡർ എറ്റിയെനെ ആണ് ഗോകുലം നിരയിൽ നിന്ന് ചുവപ്പ് കണ്ട് പുറത്തായത്. പക്ഷെ ആ സമ്മർദ്ദം മറികടന്ന് വിജയം സ്വന്തമാക്കാൻ ഗോകുലത്തിനായി. ഈ വിജയത്തോടെ ഗോകുലം കേരള എഫ് സിക്ക് ലീഗ് ആറു പോയന്റായി. ഗോകുലം തന്നെയാണ് ലീഗിൽ ഒന്നാമത് ഉള്ളത്.