മറ്റു ടീമുകൾ മോഹിക്കേണ്ട, ബ്രെണ്ടൻ റോഡ്‌ജെഴ്സിന് ലെസ്റ്ററിൽ പുതിയ കരാർ

പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനക്കാരായി കുതിക്കുന്ന ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രെണ്ടൻ റോഡ്‌ജെഴ്സിന് ക്ലബ്ബ് പുതിയ കരാർ നൽകി. പുതിയ കരാർ പ്രകാരം അദ്ദേഹം 2025 വരെ ലെസ്റ്ററിൽ തുടരും. ആഴ്സണൽ അടക്കമുള്ള ടീമുകൾ റോഡ്‌ജെഴ്സിനെ സ്വന്തമാക്കാൻ ശ്രമിച്ചേക്കും എന്ന സൂചനകൾക്ക് ഇടയിലാണ് പുതിയ കരാർ എന്നത് ശ്രദ്ധേയമാണ്.

ഈ വർഷം ഫെബ്രുവരിയിൽ ആണ് ബ്രെണ്ടൻ ലെസ്റ്റർ പരിശീലകനായി നിയമിതനാകുന്നത്. ഇതിന് ശേഷം മിന്നും ഫോമിലാണ് ലെസ്റ്റർ. 26 ലീഗ് മത്സരങ്ങളിൽ ലെസ്റ്ററിനെ പരിശീലിപ്പിച്ച അദ്ദേഹം അതിൽ 17 എണ്ണത്തിൽ ജയം സ്വന്തമാക്കിയിരുന്നു.

Previous articleചുവപ്പ് കാർഡും മറികടന്ന് ഗോകുലത്തിന് വിജയം, ലീഗിൽ ഒന്നാമത്
Next articleഇന്ത്യന്‍ ബൗളിംഗ് നിരയെ കശാപ്പ് ചെയ്ത് വിന്‍ഡീസ്