ഐ ലീഗ് നമ്മുടേത് തന്നെ!! ഗോകുലം കേരള തുടർച്ചയായ രണ്ടാം തവണയും ഐ ലീഗ് ചാമ്പ്യന്മാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗ് കിരീടം കേരളത്തിൽ തന്നെ നിൽക്കും. ഐ ലീഗിൽ അവസാന ദിവസം മൊഹമ്മദൻസിനെ തടഞ്ഞു കൊണ്ടാണ് ഗോകുലം കേരള കിരീടം ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഗോകുലം കേരള ഇന്ന് മൊഹമ്മദൻസിനെ പരാജയപ്പെടുത്തിയത്. തുടർച്ചയായി രണ്ട് സീസണുകളിൽ ഐ ലീഗ് കിരീടം നേടുന്ന ആദ്യ ക്ലബായി ഗോകുലം കേരള ഇതോടെ മാറി.

ഇന്ന് മൊഹമ്മദൻസ് ആരാധകരാൽ നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ കളിക്കുക ഗോകുലം കേരളക്ക് എളുപ്പമായിരുന്നു. പതിയെ തുടങ്ങിയ ഗോകുലം പരാജയം ഒഴിവാക്കാൻ ആണ് തുടക്കം മുതൽ ശ്രമിച്ചത്. പ്രതിരോധത്തിൽ ഊന്നി കളിച്ച കേരളം മൊഹമ്മദൻസിന് കൂടുതൽ അവസരങ്ങൾ നൽകി. ഗോകിലത്തിന് ആദ്യ നല്ല അവസരം വരുന്നത് 42ആം മിനുട്ടിലാണ്. ഗോൾ ലൈനിൽ നിന്ന് ഏറെ കയറി വന്ന മൊഹമ്മദൻസ് കീപ്പറിനു മുകളിലൂടെ ഫ്ലച്ചർ പന്ത് ഗോൾ ലക്ഷ്യമാക്കി തൊടുത്തു എങ്കിലും പന്ത് പുറത്തേക്ക് പോയി.

ഗോകുലത്തിന് കിരീടം തന്നെ ഉറപ്പിച്ച് കൊടുത്തേക്കാവുന്ന അവസരമായിരുന്നു ഇത്. ആദ്യ പകുതിയുടെ അവസാനം പരിക്ക് കാരണം റൊണാൾഡോ ഫ്ലചറിനെ ഗോകുലത്തിന് നഷ്ടമായത് വലിയ തിരിച്ചടി ആയി. ആദ്യ പകുതി ഗോൾ രഹിതമായി തന്നെ അവസാനിച്ചു.Img 20220514 Wa0081

രണ്ടാം പകുതിയിൽ ഗോകുലം കൂടുതൽ ആക്രമിച്ചു കളിക്കുന്നത് കാണാൻ ആയി. 50ആം മിനുട്ടിൽ ഈ ആക്രമണം ഗോളായി മാറി. ഒരു കൗണ്ടറിൽ റിഷാദിനെ ഗോകുലം കണ്ടെത്തി. പന്തുമായി കുതിച്ച റിഷാദ് ഒരു ഗ്രൗണ്ടറിലൂടെ മൊഹമ്മദൻസിന്റെ വലയിൽ പന്ത് എത്തിച്ചു. 1-0ന്റെ ലീഡ്. ഗോകുലം കിരീടത്തിലേക്ക് അടുത്ത നിമിഷം.

പക്ഷെ മുൻ ഗോകുലം താരം മാർക്കസ് ജോസഫ് ഗോകുലത്തിന്റെ വില്ലനായി. 56ആം മിനുട്ടിൽ ഒരു ഫ്രീകിക്കിലൂടെ മൊഹമ്മദൻസിന് സമനില നൽകി. വലിയ ഡിഫ്ലക്ഷനോടെ ആയിരുന്നു ആ ഫ്രീകിക്ക് വലയിൽ എത്തിയത്. സ്കോർ 1-1. അപ്പോഴും കിരീടം ഗോകുലത്തിന്റെ കയ്യിൽ തന്നെ. ഗോകുകം ഭയന്നു നിന്നില്ല. Img 20220514 Wa0085

60ആം മിനുട്ടിൽ ഒരു കൗണ്ടർ കൂടെ. ലൂകയുടെ പാസിൽ നിന്ന് എമിൽ ബെന്നിയിലേക്ക് പന്ത്. എമിലിന്റെ സ്ട്രൈക്ക് ഗോൾ വലയ്ക്ക് ഉള്ളിൽ. വീണ്ടും ഗോകുലം മുന്നിൽ. സ്കോർ 2-1. ഈ ഗോളോടെ മൊഹമ്മദൻസിന്റെ പോരാട്ട വീര്യം ചോർന്നു. പിന്നെ മികച്ച രീതിയിൽ ഡിഫൻഡ് ചെയ്ത് കൊണ്ട് ഗോകുലം കേരള കിരീടം ഉറപ്പിച്ചു.

ലീഗിൽ 18 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 43 പോയിന്റുമായാണ് ഗോകുലം കിരീടം ഉറപ്പിച്ചത്. സീസണിൽ ആകെ ഒരു മത്സരം മാത്രമേ ഗോകുലം പരാജയപ്പെട്ടിരുന്നുള്ളൂ. മൊഹമ്മദൻസ് 18 മത്സരങ്ങളിൽ 37 പോയിന്റുമായി രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. കഴിഞ്ഞ സീസണിലും അവസാന മത്സരത്തിൽ ആയിരുന്നു ഗോകുലം കിരീടം ഉറപ്പിച്ചത്.