“ബയേണിന്റെ ഓഫർ നിരസിച്ചാണ് താൻ ലിവർപൂളിൽ തുടർന്നത്, ബയേണിൽ ആയിരുന്നെങ്കിൽ ഇതിനേക്കാൾ കിരീടം നേടിയേനെ” – ക്ലോപ്പ്

ബയേൺ മ്യൂണിക്കിൽ നിന്ന് ഓഫറുകൾ പലതവണ നിരസിച്ചാണ് താൻ ഇപ്പോഴും ലിവർപൂളിൽ തുടരുന്നത് എന്ന് പരിശീലകൻ ക്ലോപ്പ്. താൻ അതിൽ സന്തോഷവാൻ ആണെന്നും ക്ലോപ്പ് പറഞ്ഞു.

“എനിക്ക് പല തവണ ബയേണിലേക്ക് പോകാനവസരം ഉണ്ടായി, എനിക്ക് പോകാമായിരുന്നു, അങ്ങനെ എങ്കിൽ എന്റെ ജീവിതത്തിൽ എനിക്ക് കൂടുതൽ കിരീടങ്ങൾ നേടാമായിരുന്നു, ഞാൻ അത് ചെയ്തില്ല.” ക്ലോപ്പ് പറയുന്നു.

“എനിക്ക് ഇവിടെ ഒരു കരാർ ഉണ്ടായിരുന്നു. ലോ വിജയികളുടെ മാത്രമല്ല ലോക പരിശ്രമിക്കുന്നവരുടേത് കൂടെയാണ്. ഇവടെയുള്ള പരിശ്രമങ്ങളിൽ ഞാൻ സന്തോഷവാനാണ്” ക്ലോപ്പ് പറഞ്ഞു.