അഞ്ചു വർഷങ്ങൾ ഏഴ് കിരീടങ്ങൾ, ഗോകുലം കേരള, അത്ഭുതമാണ് ഈ ക്ലബ്

ഇന്ന് മൊഹമ്മദൻസിനെ പരാജയപ്പെടുത്തിയതോടെ ഗോകുലം കേരള ഒരു കിരീടം കൂടെ ഉയർത്തി. ട്രോഫി ക്യാബിനറ്റിലേക്ക് ഒരു ഐ ലീഗ് കിരീടം കൂടെ. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഗോകുലം കേരള ഐ ലീഗ് കിരീടം നേടുന്നത്. അത് ഒരു റെക്കോർഡാണ്. ഈ കിരീടം ഗോകുലം ടീമിന്റെ എഴാം വലിയ കിരീടമാണിത്.

അഞ്ചു വർഷം മുമ്പ് ആയിരുന്നു ഗോകുലം കേരള ഫുട്ബോൾ ക്ലബ് രൂപീകരിക്കപ്പെട്ടത്. അഞ്ചു വർഷത്തിനിടയിൽ ഗോകുലം കേരള നേടുന്ന എഴാം കിരീടമാണിത്. ഇന്ത്യൻ ഫുട്ബോളിൽ വേറെ ഒരു ക്ലബിനും പറയാൻ പറ്റാത്ത വിജയ ഗാഥ ആണിത്.Img 20210327 200653

ഗോകുലം കേരളയുടെ പുരുഷ ടീം ഇതുൾപ്പെടെ രണ്ട് ഐ ലീഗ് കിരീടവും രണ്ട് കേരള പ്രീമിയർ ലീഗ് കിരീടവും നേടിയിട്ടുണ്ട്. ഡ്യൂറണ്ട് കപ്പും ഗോകുലം കേരള 2019ൽ നേടിയിട്ടുണ്ട്. ഗോകുലം കേരള വനിതാ ടീം ഒരു തവണ ഇന്ത്യൻ വനിതാ ലീഗ് കിരീടവും ഒരുതവണ കേരള വനിതാ ലീഗും നേടി. നിലവിൽ ഗോകുലം കേരള ഐ ലീഗ്, ഇന്ത്യൻ വനിതാ ലീഗ്, കേരള വനിതാ ലീഗ് എന്നിവയിൽ ചാമ്പ്യന്മാരാണ്.

ഈ കിരീടങ്ങൾ കൂടാതെ ഗോകുലം റിസേർവ്സ് ടീം ബൊദൗസ കപ്പ്, ഇൻഡിപെൻഡൻസ് ഡേ കപ്പ് എന്നിവയും നേടിയിട്ടുണ്ട്. ഒരു ഇന്ത്യൻ വനിതാ ലീഗ് കിരീടം കൂടെ ഉറപ്പിക്കുന്നതിന് അടുത്തുമാണ് ഗോകുലം ക്ലബ് ഇപ്പോൾ ഉള്ളത്. ഈ നേട്ടങ്ങൾ കണ്ട് ഈ ക്ലബ് അത്ഭുതമാണ് എന്നല്ലാതെ എന്ത് പറയാൻ ആകും.