15 റൺസെടുക്കുന്നതിന് മുമ്പ് മൂന്ന് വിക്കറ്റ് നഷ്ടം, പിന്നെ കൗണ്ടര്‍ അറ്റാക്കിംഗ് സെഞ്ച്വറിയുമായി ഗ്ലെന്‍ ഫിലിപ്പ്സ്

Sports Correspondent

ശ്രീലങ്കയ്ക്കെതിരെ ലങ്കയുടെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും ഗ്ലെന്‍ ഫിലിപ്പ്സിന്റെ മികവിൽ 167 റൺസ് നേടി ന്യൂസിലാണ്ട്. താരം 64 പന്തിൽ നേടിയ  104 റൺസാണ് ന്യൂസിലാണ്ടിന് പൊരുതാവുന്ന സ്കോര്‍ നൽകിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ടിന് ആദ്യ ഓവറിൽ തന്നെ ഫിന്‍ അല്ലനെ നഷ്ടമായി.

Devonconwayഅധികം വൈകാതെ ഡെവൺ കോൺവേയെയും കെയിന്‍ വില്യംസണിനെയും നഷ്ടമായ ടീം 15/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അവിടെ നിന്ന് ഗ്ലെന്‍ ഫിലിപ്പ്സും ഡാരിൽ മിച്ചലും ചേര്‍ന്ന് 84 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്.

Newzealandglennphillips22 റൺസ് നേടിയ ഡാരിൽ മിച്ചലിനെ പുറത്താക്കി വനിന്‍ഡു ഹസരംഗയാണ് ഈ കൂട്ടുകെട്ടിനെ തകര്‍ത്തത്. എന്നാൽ ഗ്ലെന്‍ ഫിലിപ്പ്സ് തന്റെ ബാറ്റിംഗ് മികവ് തുടര്‍ന്നപ്പോള്‍ ന്യൂസിലാണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസിലേക്ക് എത്തി. 10 ഫോറും 4 സിക്സും ആണ് ഫിലിപ്പ്സ് തന്റെ ഇന്നിംഗ്സിൽ നേടിയത്. അവസാന ഓവറിലാണ് താരം പുറത്തായത്.