“കോഹ്ലിയെ പോലെ ബാബറും ക്യാപ്റ്റൻസി ഒഴിഞ്ഞ് ബാറ്റിംഗിൽ ശ്രദ്ധ കൊടുക്കണം”

Newsroom

Picsart 22 10 29 15 55 22 667
Download the Fanport app now!
Appstore Badge
Google Play Badge 1

ബാബർ അസം ഈ ടി20 ലോകകപ്പോടെ ക്യാപ്റ്റൻസി ഒഴിയണം എന്നും കോഹ്ലിയെ പോലെ ബാറ്റിംഗ് ശ്രദ്ധിക്കണം എന്നും മുൻ പാകിസ്താൻ താരം കമ്രാൻ അക്മൽ. എന്നെ ഒരു ജ്യേഷ്ഠസഹോദരനായി ബാബർ കാണുന്നു എങ്കിൽ ഈ ലോകകപ്പിന് ശേഷം ബാബർ അസം ക്യാപ്റ്റൻ സ്ഥാനം ഒഴിയണം. അവൻ 25,000 റൺസോ 22,000 റൺസോ സ്കോർ ചെയ്യണമെങ്കിൽ, അവൻ ഒരു കളിക്കാരനായി മാത്രമേ കളിക്കാവൂ. അക്മൽ പറഞ്ഞു.

20220918 125523

ക്യാപ്റ്റൻസി ഉണ്ടെങ്കിൽ അവൻ കടുത്ത സമ്മർദ്ദത്തിലാകും, അവന്റെ പ്രകടനം മോശമാകും. അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം ഒഴിയണം. വിരാട് കോഹ്‌ലിയെപ്പോലെ ക്യാപ്റ്റൻസി ഒഴിഞ്ഞ് തന്റെ കളിയിൽ കൂടുതം ശ്രദ്ധ കേന്ദ്രീകരിക്കണം. അദ്ദേഹം പറയുന്നു. അയാൾ കൂടുതൽ കാലം കളിക്കണം, ബാബറിനെ പോലെ ഒരു ബാറ്റ്സ്മാനെ നമുക്ക് വേറെ കാണാൻ കഴിയില്ല എന്നും അക്മൽ പറഞ്ഞു.