അർജന്റീനക്ക് വലിയ തിരിച്ചടി, ലൊ സെൽസോ ലോകകപ്പിന് ഉണ്ടാവില്ല

20221108 233632

2022 ഖത്തർ ലോകകപ്പിന് മുമ്പ് അർജന്റീനക്ക് കനത്ത തിരിച്ചടി. മധ്യനിര താരം ജിയോവാണി ലൊ സെൽസോ ലോകകപ്പിന് ഉണ്ടാവില്ല എന്നു ഔദ്യോഗിക സ്ഥിരീകരണം വന്നു. ടോട്ടൻഹാമിൽ നിന്നു വായ്പ അടിസ്ഥാനത്തിൽ വിയ്യറയലിൽ കളിക്കുന്ന താരത്തിന് പരിക്കിൽ നിന്നു മോചിതൻ ആവാൻ ശസ്ത്രക്രിയ വേണ്ടി വരും. ഇതോടെ താരം ഖത്തർ ലോകകപ്പ് കളിക്കില്ല എന്നു ഉറപ്പായി.

ശസ്‌ത്രക്രിയക്ക് വിധേയമാവാതെ ക്ലബുകളിൽ നിന്നുള്ള വേതനം ഉപേക്ഷിച്ച് ലോകകപ്പ് കളിക്കാൻ താരം അവസാനം നടത്തിയ ശ്രമങ്ങളും പരാജയപ്പെടുക ആയിരുന്നു. സമീപകാലത്ത് അർജന്റീനക്ക് ആയി മികച്ച പ്രകടനങ്ങൾ പുറത്ത് എടുത്ത ലൊ സൽസ അർജന്റീനൻ ടീമിലെ പ്രധാന താരങ്ങളിൽ ഒരാൾ ആയിരുന്നു. അർജന്റീനയുടെ കോപ്പ അമേരിക്ക ജയത്തിൽ അടക്കം നിർണായക പങ്ക് ആണ് താരം വഹിച്ചത്. നവംബർ 13 നു ആണ് അർജന്റീന തങ്ങളുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക.