അര്‍ജന്റീനയെ വീഴ്ത്തി ജര്‍മ്മനി, സമനിലക്കുരുക്കില്‍ അമേരിക്കയും ഇംഗ്ലണ്ടും

- Advertisement -

ആദ്യ പകുതിയില്‍ തന്നെ അഞ്ച് ഗോളുകള്‍ വീണ മത്സരത്തില്‍ അര്‍ജന്റീനയെ വീഴ്ത്തി ജര്‍മ്മനി. 3-2 എന്ന സ്കോറിനാണ് ജര്‍മ്മനിയുടെ വിജയം. ആറാം മിനുട്ടില്‍ ഹന്ന ഗാബലാക്കിലൂടെ മുന്നിലെത്തിയ ജര്‍മ്മനിയെ ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിനു മുമ്പ് അര്‍ജന്റീന സമനിലിയില്‍ പിടിച്ചു. ഫ്ലോറെന്‍സിയ ഹബിഫ് ആണ് ഗോള്‍ സ്കോറര്‍. എന്നാല്‍ ചാര്‍ലറ്റ് സ്റ്റാഫെന്‍ഹോര്‍സ്റ്റ് നേടിയ ഇരട്ട ഗോളുകളില്‍ ജര്‍മ്മനി 3-1ന്റെ ലീഡ് കൈവരിച്ചു. 20, 25 മിനുട്ടുകളില്‍ ജര്‍മ്മനി നേടിയ ഗോളിനു ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ട് മുമ്പ് മരിയ ഒര്‍ടിസ് ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും രണ്ടാം പകുതിയില്‍ ഗോള്‍ വീഴാതിരുന്നപ്പോള്‍ ജര്‍മ്മനി ഈ മാര്‍ജിനില്‍ ജയം നേടി.

ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ അമേരിക്കയും ഇംഗ്ലണ്ടും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു. ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 34ാം മിനുട്ടില്‍ ഇംഗ്ലണ്ടാണ് ആദ്യ ലീഡ് നേടിയത്. അഞ്ച് മിനുട്ടിനുള്ളില്‍ തന്നെ അമേരിക്ക ഗോള്‍ മടക്കി. ഇംഗ്ലണ്ടിനായി അലക്സ് ഡാന്‍സണും അമേരിക്കയ്ക്കായി എറിന്‍ മാറ്റ്സണും ഗോളുകള്‍ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement