ഐ പി എല്ലിലെ ഇമ്പാക്ട് പ്ലയർ നിയമത്തെ പിന്തുണച്ച് സൗരവ് ഗാംഗുലി. ഇമ്പാക്ട് പ്ലയർ തുടരണം എന്ന് പറഞ്ഞ സൗരവ് ഗാംഗുലി പക്ഷെ ഇമ്പാക്ട് പ്ലയർ ആരാണെന്ന് ടോസിനു മുന്നെ ടീമുകൾ പ്രഖ്യാപിക്കുന്ന രീതി വരണം എന്നും ഗാംഗുലി പറഞ്ഞു. ഐ പി എല്ലിൽ ബൗണ്ടറി ലൈൻ നീളം വർധിപ്പിക്കണം എന്നും ഗാംഗുലി പറഞ്ഞു.
“എനിക്ക് ഇംപാക്റ്റ് പ്ലെയർ റൂൾ ഇഷ്ടമാണ്. ഐപിഎല്ലിലുള്ള എൻ്റെ ഒരേയൊരു വിഷമം മൈതാനങ്ങൾ അൽപ്പം വലുതായിരിക്കണമെന്നതാണ്. അതു മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. ബൗണ്ടറിൽ ഇനിയും അൽപ്പം പിന്നിലേക്ക് പോകണം,” ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു. ൽ
“ഐ പി എൽ മികച്ച ടൂർണമെൻ്റാണ്. ഇംപാക്റ്റ് പ്ലെയർ നിയമം നല്ലതാണ്. ഇതിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം ഇമ്പാക്ട് പ്ലയർ റൂൾ എന്നത് ടോസിന് മുമ്പ് തീരുമാനിക്കുക എന്നതാണ്.” ഗാംഗുലി പറഞ്ഞു
“ഇംപാക്ട് പ്ലെയർ ആദ്യം വെളിപ്പെടുത്തണം. ഇത് കളി കൂടുതൽ രസകരമാക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.