മാർക്കോ റിയൂസ് അമേരിക്കയിലേക്ക്

Newsroom

Picsart 24 06 03 00 15 31 157
Download the Fanport app now!
Appstore Badge
Google Play Badge 1

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സ്റ്റാർ മിഡ്ഫീൽഡർ മാർക്കോ റിയൂസ് ഇനി അമേരിക്കയിൽ കളിക്കും. ഇന്നലെ ചാമ്പ്യൻസ് ലീഗിലെ മത്സരത്തോടെ ഡോർട്മുണ്ടിനോട് വിട പറഞ്ഞ റിയൂസ് അമേരിക്കൻ ക്ലബായ എൽ എ ഗാലക്സിയിൽ ആകും കളിക്കുക. എൽ എ ഗാലക്സി റിയൂസിനു മുന്നിൽ ഓഫർ വെച്ചിട്ടുണ്ട്. ഫ്രീ ഏജന്റായ റിയൂസ് ജൂലൈ അവസാനത്തോടെ അമേരിക്കൻ ക്ലബിന്റെ ഭാഗമാകും.

മാർകോ റിയൂസ് 23 04 13 14 42 03 543

നേരത്തെ റിയുസ് കരാർ പുതുക്കില്ല എന്ന് ഡോർട്മുണ്ട് അറിയിച്ചിരുന്നു. 12 വർഷമായി ഡോർട്മുണ്ടിനൊപ്പം ഉള്ള താരമാണ് റിയുസ്. 2012ൽ ക്ലബ്ബിൽ ചേർന്നതു മുതൽ ക്ലബിനായി 430ഓളം മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. 168 ഗോളുകൾ ക്ലബിനായി താരം നേടിയിട്ടുണ്ട്. 128 അസിസ്റ്റും നൽകി. നാല് കിരീടങ്ങളും ക്ലബിനൊപ്പം അദ്ദേഹം നേടിയിട്ടുണ്ട്.