തോറ്റിട്ടും ഫുൾഹാം പ്ലേ ഓഫ് ഫൈനലിൽ

Photo: Twitter/@FulhamFC

ചാംപ്യൻഷിപ് പ്ലേ ഓഫ് സെമി ഫൈനലിൽ തോറ്റിട്ടും ഫൈനൽ ഉറപ്പിച്ച് ഫുൾഹാം. സെമി ഫൈനലിൽ കാർഡിഫ് സിറ്റിയോടാണ് ഫുൾ ഹാം 2-1ന് തോറ്റത്. എന്നാൽ ആദ്യ പാദത്തിൽ 3-1ന് ജയിച്ച ഫുൾഹാം ഫൈനൽ ഉറപ്പിക്കുകയായിരുന്നു. ഇരു പാദങ്ങളിലും കൂടി 3-2ന്റെ ജയത്തോടെയാണ് ഫുൾഹാം ഫൈനലിൽ എത്തിയത്. ഫൈനലിൽ ബ്രെന്റ്ഫോഡ് ആണ് ഫുൾഹാമിന്റെ എതിരാളികൾ.

മത്സരത്തിന്റെ എട്ടാം മിനുട്ടിൽ നെൽസൺ ആണ് കാർഡിഫിന് വേണ്ടി ആദ്യ ഗോൾ നേടിയത്. എന്നാൽ തൊട്ടടുത്ത മിനുറ്റിൽ തന്നെ കെബാനോയിലൂടെ ഫുൾഹാം സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ടോംലിൻ കാർഡിഫിന്റെ രണ്ടാമത്തെ ഗോൾ നേടിയെങ്കിലും മത്സരം എക്സ്ട്രാ ടൈമിലേക്ക് എത്തിക്കാൻ ആവശ്യമായ മൂന്നാമത്തെ ഗോൾ നേടാൻ കാർഡിഫിനായില്ല. ഓഗസ്റ്റ് 4ന് വെംബ്ലിയിൽ വെച്ചാണ് പ്ലേ ഓഫ് ഫൈനൽ.

Previous articleആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന് അനായാസ ജയം
Next articleഅമേരിക്കൻ ലീഗിന് കാത്തിരിക്കാം, ബാഴ്സലോണയിൽ തുടരാൻ സുവാരസ്