അമേരിക്കൻ ലീഗിന് കാത്തിരിക്കാം, ബാഴ്സലോണയിൽ തുടരാൻ സുവാരസ്

- Advertisement -

മേജർ ലീഗ് സോക്കർ ഫുട്ബോൾ ആരാധകർക്ക് കാത്തിരിപ്പ് തുടരേണ്ടി വരും. ഉറുഗ്വെൻ സൂപ്പർ താരം ലൂയിസ് സുവാരസ് ബാഴ്സലോണയിൽ തന്നെ തുടരുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അടുത്ത സീസണിലും സുവാരസ് ക്യാമ്പ് നൗവിൽ തന്നെ തുടരാനാണ് സാധ്യത. മേജർ ലീഗ് സോക്കറിലേക്ക് വരുന്ന പുതിയ ടീമായ ഇന്റർ മിയാമിയുടെ മാർക്യൂ താരമായി സുവാരസ് എം എൽ എസ്സിലേക്ക് പറക്കും എന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥയിലാണ് ഇന്റർ മിയാമി ക്ലബ്ബ്. അടുത്ത സീസണൊടുവിൽ സുവാരസിന്റെ കരാർ അവസാനിക്കുന്നതിനാൽ തന്നെ താരം അമേരിക്കയിലേക്ക് പറക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ബാഴ്സയിൽ തന്നെ തുടരാൻ തന്നെ ആണ് താരത്തിന്റെ തീരുമാനം എന്നറിയുന്നു. 2014ൽ ലിവർപൂളിൽ നിന്നുമാണ് സുവാരസ് ക്യാമ്പ് നൗവിലെത്തുന്നത്. 281 മത്സരങ്ങളിൽ നിന്നായി 196 ഗോളുകൾ സുവാരസ് അടിച്ച് കൂട്ടിയിട്ടുണ്ട്.

Advertisement