ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന് അനായാസ ജയം

Photo: Twitter/@Irelandcricket
- Advertisement -

കോവിഡ് വൈറസ് ബാധക്ക് ശേഷം നടന്ന ആദ്യ ഏകദിനത്തിൽ അയർലണ്ടിനെതിരെ ഇംഗ്ലണ്ടിന് അനായാസ ജയം. 6 വിക്കറ്റിനാണ് ഇംഗ്ലണ്ട് അയർലണ്ടിനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ അയർലണ്ട് 44.4 ഓവറിൽ 172 റൺസ് എടുത്തു എല്ലാവരും പുറത്താകുകയായിരുന്നു. അയർലണ്ടിന് വേണ്ടി പുറത്താവാതെ 59 റൺസ് നേടിയ കംഫറും വാലറ്റത്ത് 40 റൺസ് നേടിയ മക്കാർത്തിയുമാണ് ബേധപെട്ട സ്കോർ സമ്മാനിച്ചത്.

തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എടുത്ത് ആദ്യ ഏകദിന സ്വന്തമാക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ പുറത്താവാതെ 67 റൺസ് എടുത്ത സാം ബില്ലിങ്‌സും 36 റൺസ് എടുത്ത ക്യാപ്റ്റൻ മോർഗനും ചേർന്ന് ഇംഗ്ലണ്ടിന് വിജയം സമ്മാനിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 4 വിക്കറ്റ് നഷ്ട്ടപെട്ട് 78 റൺസ് എന്ന നിലയിൽ നിന്ന് കൂടുതൽ വിക്കറ്റ് നഷ്ട്ടം ഇല്ലാതെ ഇരുവരും ഇംഗ്ലണ്ടിന് ജയം സമ്മാനിക്കുകയായിരുന്നു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 96 റൺസാണ് കൂട്ടിച്ചേർത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ടിന് 1-0ന്റെ ലീഡ് ഉണ്ട്.

Advertisement