ഫുൾഹാമിന്റെ വല ഫുൾ ആക്കി മാഞ്ചസ്റ്റർ സിറ്റി മുന്നോട്ട്

20220205 225043

എഫ് എ കപ്പിൽ ഒരു വലിയ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി അഞ്ചാം റൗണ്ടിലേക്ക് മുന്നേറി. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചാമ്പ്യൻഷിപ്പിലെ ഒന്നാം സ്ഥാനക്കാരായ ഫുൾഹാമിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു സിറ്റിയുടെ വിജയം. നാലാം മിനുട്ടിൽ ഫാബിയോ കാർവാലോ ആണ് ഫുൾഹാമിന് ലീഡ് നൽകിയത്. ഈ ഗോളിന് ശേഷം പിന്നെ സിറ്റിയുടെ ആധിപത്യമായിരുന്നു.
20220205 225045

ആറാം മിനുട്ടിൽ തന്നെ ഗുണ്ടോഗനിലൂടെ സിറ്റി സമനില കണ്ടെത്തി. മഹ്റസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. 13ആം മിനുട്ടിൽ ഡിബ്രുയിന്റെ ബോൾ വലയിൽ എത്തിച്ച് കൊണ്ട് സെന്റർ ബാക്ക് സ്റ്റോൺസ് സിറ്റിയെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ മെഹ്റസിന്റെ ഇരട്ട ഗോളുകൾ സിറ്റി വിജയം പൂർത്തിയാക്കി. 53ആം മിനുട്ടിൽ പെനാൾട്ടിയിൽ നിന്നായിരുന്നു മെഹ്റസിന്റെ ആദ്യ ഗോൾ. 57ആം മിനുട്ടിൽ ഡിബ്രുയിന്റെ അസിസ്റ്റിൽ നിന്ന് മഹ്റസ് തന്റെ രണ്ടാം ഗോളും നേടി.