അവസാന ക്വാര്‍ട്ടറില്‍ ഉഗ്രരൂപം പൂണ്ട് ഇന്ത്യ, കാനഡയെ 5-1ന് തകര്‍ത്തു

ആദ്യ മൂന്ന് ക്വാര്‍ട്ടറുകള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യയും കാനഡയും ഒപ്പത്തിനൊപ്പമായിരുന്നപ്പോള്‍ അവസാന ക്വാര്‍ട്ടറില്‍ വിശ്വരൂപം കാണിച്ച് ഇന്ത്യ. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഇന്ത്യ 5-1 എന്ന സ്കോറിനാണ് കാനഡയെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ഇന്ത്യ ഒരു ഗോളിനു മുന്നിലായിരുന്നുവെങ്കിലും രണ്ടാം പകുതിയുടെ ആദ്യ ക്വാര്‍ട്ടറില്‍ കാനഡ ഗോള്‍ മടക്കി. എന്നാല്‍ അവസാന ക്വാര്‍ട്ടറില്‍ മാത്രം ഇന്ത്യ 4 ഗോളുകളാണ് നേടിയത്.

12ാം മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ആണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 39ാം മിനുട്ടില്‍ ഫ്ലോറിസ് വാന്‍ സണ്‍ കാനഡയുടെ സമനില ഗോള്‍ കണ്ടെത്തി. മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ചിംഗ്ലെന്‍സാന കഞ്ജും ഇന്ത്യയെ മുന്നിലെത്തിച്ചു. അടുത്ത മിനുട്ടില്‍ ലളിത് ഉപാധ്യായ ടീമിന്റെ മൂന്നാം ഗോള്‍ നേടി.

മിനുട്ടുകള്‍ക്കകം അമിത് രോഹിദാസ് ഇന്ത്യയുടെ നാലാം ഗോള്‍ സ്കോര്‍ ചെയ്തു. ഇന്ത്യയുടെ അഞ്ചാം ഗോള്‍ 57ാം മിനുട്ടില്‍ ലളിത് ഉപാധ്യായ നേടി.

Previous articleഈസ്റ്റ് ഇന്ത്യൻ ഡെർബിയുടെ ആദ്യ പകുതി ഗോളില്ല
Next articleഅലാവസിനെ മറികടന്ന് അത്ലറ്റികോ, ലീഗിൽ രണ്ടാം സ്ഥാനത്ത്