അലാവസിനെ മറികടന്ന് അത്ലറ്റികോ, ലീഗിൽ രണ്ടാം സ്ഥാനത്ത്

ല ലീഗെയിൽ അത്ലറ്റികോ മാഡ്രിഡിന് മുകച്ച ജയം. അലാവസിനെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് സിമയോണിയുടെ ടീം മറികടന്നത്. ജയത്തോടെ 28 പോയിന്റുമായി ല ലീഗെയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാൻ അത്ലറ്റികോക്കായി.

ആദ്യ പകുതിയിൽ 25 ആം മിനുട്ടിൽ കലിനിക്കിന്റെ ഗോളിൽ അത്ലറ്റികോ ലീഡ് നേടി. പിന്നീട് 82 ആം മിനുട്ട് വരെ ലീഡ് ഉയർത്താൻ അവർക്കായില്ല. ഇതിനിടെ ഏതാനും അവസരങ്ങൾ അലാവസിന് ലഭിച്ചെങ്കിലും സമനില ഗോൾ കണ്ടെത്താൻ അവർക്കായില്ല. 82 ആം മിനുട്ടിൽ ഗ്രീസ്മാനും 87 ആം മിനുട്ടിൽ റോഡ്രിയും അത്ലറ്റിക്കോയുടെ ലീഡ് ഉയർത്തി ജയം ഉറപ്പിക്കുകയായിരുന്നു.