കിരീടപ്പോരാട്ടത്തിനായി ഇറങ്ങുന്നവര്‍ ഇവര്‍, ഫ്രാന്‍സ്-ക്രൊയേഷ്യ ഫൈനല്‍ ലൈനപ്പ്

2018 ഫിഫ ലോകകപ്പ് ഫൈനലിനിറങ്ങുന്ന ഫ്രാന്‍സ്-ക്രൊയേഷ്യ ടീം ലൈനപ്പ് വന്നു. പരിക്ക് മൂലം ഫൈനലില്‍ കളിച്ചേക്കില്ലെന്ന് കരുതിയ ഇവാന്‍ പെരിസിച്ച് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചുവെന്നത് ക്രൊയേഷ്യന്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നു. ഫ്രാന്‍സിനെ ഹ്യൂഗോ ലോറിസ് നയിക്കുമ്പോള്‍ ലൂക്ക മോഡ്രിച്ചാണ് ക്രൊയേഷ്യന്‍ നായകന്‍

ഫ്രാന്‍സ് തങ്ങളുടെ രണ്ടാം കിരീടത്തിനായി ഇറങ്ങുമ്പോള്‍ ക്രൊയേഷ്യയുടെ കന്നി കിരീടമെന്ന മോഹം സാക്ഷാത്കരിക്കാനാണ് ടീം ഇന്നിറങ്ങുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial