ഫിഫയുടെ വിലക്ക്, ഇന്ത്യൻ ഫുട്ബോളിന് വൻ തിരിച്ചടി | Fifa has banned Indian Football Association

Newsroom

Fifa has banned Indian Football Association

ഇന്ത്യൻ ഫുട്ബോളിന് സ്വാതന്ത്ര്യദിനത്തിൽ ഫിഫയുടെ വക ഒരു വലിയ ഷോക്ക്. രാജ്യം സന്തോഷത്തിലായിരുന്ന ദിവസത്തിന്റെ അവസാനം ഫിഫ ആ വേദനിപ്പിക്കുന്ന തീരുമാനം പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ വിലക്കിയതായി ഫിഫ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഇതോടെ റദ്ദാക്കപ്പെട്ടു. ഇന്ത്യം ഫുട്ബോൾ അസോസിയേഷൻ ഭരണത്തിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായതാണ് വിലക്കിന് കാരണം.

ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ കമ്മിറ്റിയെ പിരിച്ചു വിട്ടു കൊണ്ട് സുപ്രീം കോടതി ഒരു താൽക്കാലിക ഭരണസമിതി ഉണ്ടാക്കിയിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങൾക്ക് എതിരാണ്. ഇതാണ് വിലക്ക് ലഭിക്കാൻ കാരണം. അന്താരാഷ്ട്ര മത്സരങ്ങൾ വിലക്ക് കാരണം ഇനി ഇന്ത്യക്ക് കളിക്കാൻ ആകില്ല. മാത്രമല്ല വരാനിരിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യക്ക് ഈ അവസ്ഥയിൽ നടത്താൻ സാധിക്കില്ല എന്നും ഫിഫ പറഞ്ഞു.

ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പുതിയ തിരിഅഞ്ഞെടുപ്പ് നടത്തി കമ്മിറ്റി രൂപീകരിച്ച് ഫിഫയെ സമീപിച്ചാൽ വിലക്ക് ഫിഫ റദ്ദാക്കും. അതുവരെ ഇന്ത്യ വിലക്കിൽ തുടരും. എ ഐ എഫ് എഫിലേക്ക് പുതിയ തിരഞ്ഞെടുപ്പ് നടത്താൻ താൽക്കാലിക ഭരണ സമിതിയും സുപ്രീം കോടതിയും ഇപ്പോൾ ശ്രമിക്കുന്നുണ്ട്. ഇത് വേഗത്തിൽ ആകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ കഴിയുന്നത്.

Story Highlight: Fifa has banned Indian Football Association