ഇരട്ട ഗോളുകളും ആയി മൊറാറ്റ, ഹാട്രിക് അസിസ്റ്റുകളും ആയി ഫെലിക്‌സ്, മികച്ച ജയവുമായി അത്ലറ്റികോ മാഡ്രിഡ് തുടങ്ങി

സ്പാനിഷ് ലാ ലീഗിൽ മികച്ച ജയവുമായി സീസൺ തുടങ്ങി അത്ലറ്റികോ മാഡ്രിഡ്. ഗെറ്റാഫയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് അത്ലറ്റികോ മാഡ്രിഡ് തോൽപ്പിച്ചത്. ലോണിന് ശേഷം ക്ലബിലേക്ക് തിരിച്ചെത്തിയ സ്പാനിഷ് താരം അൽവാരോ മൊറാറ്റയുടെ ഇരട്ടഗോളുകൾ ആണ് അത്ലറ്റികോക്ക് മികച്ച ജയം സമ്മാനിച്ചത്. ഒരു തവണ ഗെറ്റാഫയുടെ ശ്രമം ബാറിൽ തട്ടി മടങ്ങിയത് ഒഴിച്ചാൽ മത്സരത്തിൽ അത്ലറ്റികോ ആധിപത്യം ആണ് കാണാൻ ആയത്. മത്സരത്തിൽ പതിനഞ്ചാം മിനിറ്റിൽ തന്നെ അത്ലറ്റികോ ഗോൾ നേടി. ജോ ഫെലിക്സിന്റെ പാസിൽ നിന്നു ഇടത് കാലൻ അടിയിലൂടെ മൊറാറ്റ ഗോൾ നേടുക ആയിരുന്നു.

20220816 015907

രണ്ടാം പകുതിയിൽ ഗെറ്റാഫ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത അത്ലറ്റികോ മാഡ്രിഡ് രണ്ടാം ഗോളും നേടി. 59 മത്തെ മിനിറ്റിൽ ഫെലിക്സിന്റെ തന്റെ പാസിൽ നിന്നു മൊറാറ്റ തന്റെ രണ്ടാം ഗോളും നേടി തന്റെ അത്ലറ്റികോ മാഡ്രിഡിലേക്കുള്ള മടങ്ങി വരവ് ആഘോഷം ആക്കി. 75 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അന്റോണിയോ ഗ്രീസ്മാൻ ആണ് അത്ലറ്റികോ മാഡ്രിഡിന്റെ ജയം പൂർത്തിയാക്കിയത്. ഫെലിക്സിന്റെ തന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് പന്ത് സ്വീകരിച്ചു രണ്ടു ഗെറ്റാഫ പ്രതിരോധ താരങ്ങൾക്ക് ഇടയിലൂടെ ഗ്രീസ്മാൻ പന്ത് വലയിൽ എത്തിച്ചു അത്ലറ്റികോ ജയം പൂർത്തിയാക്കി. മൂന്നു ഗോൾ വിജയം നേടിയെങ്കിലും ഗെറ്റാഫക്ക് എതിരെ അത്ര എളുപ്പം ആയിരുന്നില്ല അത്ലറ്റികോ മാഡ്രിഡിന്റെ ജയം.