ആന്റണിയെ സ്വന്തമാക്കാൻ ട്രാൻസ്ഫർ വിൻഡോയുടെ അവസാനം വരെ കാത്തിരിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

അയാക്സിന്റെ താരം ആന്റണിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ വിൻഡോയുടെ അവസാനം വരെ കാത്തിരിക്കും. ഇപ്പോൾ ആന്റണിക്കായി അയാക്സ് വലിയ ട്രാൻസ്ഫർ തുകയാണ് ചോദിക്കുന്നത്‌. ട്രാൻസ്ഫർ വിൻഡോയുടെ അവസാനം അയാക്സ് ഈ ട്രാൻസ്ഫർ തുക കുറച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകുന്ന തുകയ്ക്ക് താരത്തെ നൽകും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിശ്വസിക്കുന്നു.

തന്റെ ഭാവി എന്താകും എന്ന് അറിയില്ല എന്ന് ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടെൻ ഹാഗ് യുണൈറ്റഡിലേക്ക് വരാൻ തന്നെ ഇതുവരെ വിളിച്ചിട്ടില്ല എന്നും എന്താണ് സംഭവിക്കുക എന്ന് നോക്കാം എന്നും ആന്റണി പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആന്റണിയെ സ്വന്തമാക്കാൻ ഏറെ ശ്രമിച്ചിരുന്നു. 80 മില്യൺ യൂറോ ആന്റണിക്ക് ആയി അയാക്സ് ചോദിച്ചതോടെ യുണൈറ്റഡ് പിറകോട്ട് പോവുക ആയിരുന്നു. 22കാരനായ അവസാന രണ്ട് വർഷമായി അയാക്സിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ 12 ഗോൾ നേടുകയും 10 അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു.