സന്തോഷ വാർത്ത! ഫിഫ വിലക്ക് മാറിയത് കൊണ്ട് ഇന്ത്യയുടെ വിയറ്റ്നാമിലെ മത്സരങ്ങൾ നടക്കും

ഇന്ത്യ അടുത്ത മാസം കളിക്കാൻ തീരുമാനിച്ചിരുന്ന സൗഹൃദ മത്സരങ്ങൾ നടക്കും. നേരത്തെ ഫിഫ വിലക്ക് വന്നപ്പോൾ ആ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വരും എന്ന് കരുതിയിരുന്നു. വിലക്ക് നീങ്ങിയതോടെ മത്സരങ്ങൾ നടക്കും എന്ന് ഉറപ്പായിരിക്കുകയാണ്.

വിയറ്റ്നാമിൽ ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങൾ ആണ് കളിക്കുക. വിയറ്റ്നാമിൽ വെച്ച് ആതിഥേയരായ വിയറ്റ്നാമിനെയും സിംഗപ്പൂരിനെയും ആണ് ഇന്ത്യ നേരിടുക. സെപ്റ്റംബർ 24ന് ഇന്ത്യ സിംഗപ്പൂരിനെയും, സെപ്റ്റംബർ 29ന് ഇന്ത്യ വിയറ്റ്നാമിനെയും നേരിടും. എല്ലാ മത്സരങ്ങളും തോങ്നാത് സ്റ്റേഡിയത്തിൽ വെച്ചാകും നടക്കുക.

സെപ്റ്റംബറിൽ വിയറ്റ്നാമിലേക്ക് പോകും മുമ്പ് കേരളത്തിൽ ഇന്ത്യം ടീം ക്യാമ്പ് നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌‌.