റോസ് ബാർക്കിലിയുടെ കരാർ ചെൽസി റദ്ദാക്കി

തങ്ങളുടെ ഇംഗ്ലീഷ് മധ്യനിര താരം റോസ് ബാർക്കിലിയുടെ കരാർ റദ്ദാക്കി ചെൽസി. താരത്തിന്റെ സമ്മതത്തോടെയാണ് ചെൽസി കരാർ റദ്ദ് ചെയ്തത്. ഇതോടെ താരം ഫ്രീ ഏജന്റ് ആയി മാറി. നിലവിൽ ഏതെങ്കിലും പുതിയ കണ്ടത്താനുള്ള ശ്രമത്തിൽ ആണ് താരം.

എവർട്ടണലിൽ നിന്നു വലിയ പ്രതീക്ഷകളോടെ ചെൽസിയിൽ എത്തിയ ബാർക്കിലിക്ക് ചെൽസിയിൽ പക്ഷെ തിളങ്ങാൻ ആയില്ല. ഇതോടെ ടീമിൽ സ്ഥാനം നഷ്ടപ്പെട്ട താരം ഇടക്ക് ആസ്റ്റൺ വില്ല അടക്കമുള്ള ക്ലബുകളിൽ ലോണിൽ കളിച്ചിരുന്നു. വരും ദിനങ്ങളിൽ ഏതെങ്കിലും ക്ലബ് കണ്ടത്താം എന്ന പ്രതീക്ഷയാണ് താരത്തിന് ഉള്ളത്.

Story Highlight : Chelsea terminated Ross Barnsley contract.