ലോകകപ്പിൽ 100 മിനുട്ട് ഒന്നുമില്ല, കളിയുടെ ദൈർഘ്യം കൂട്ടുമെന്ന അഭ്യൂഹങ്ങൾ ഫിഫ നിഷേധിച്ചു

ഖത്തർ ലോകകപ്പിൽ ഫുട്ബോൾ കളിയുടെ സമയം നീട്ടും എന്ന അഭ്യൂഹം ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ പരന്നിരുന്നു. ഫുട്ബോൾ ഇറ്റാലിയയുടെ ഒരു വാർത്തയെ അടിസ്ഥാനമാക്കി ആയിരുന്നുഈ വാർത്തകൾ. എന്നാൽ ഫിഫ ഫുട്ബോൾ മത്സരത്തിന്റെ ദൈർഘ്യം കൂട്ടാൻ ആലോചിചിട്ടേ ഇല്ല എന്നും ഖത്തർ ലോകകപ്പിൽ എന്നല്ല ഒരു ടൂർണമെന്റിലും കളിയുടെ ദൈർഘ്യം കൂട്ടില്ല എന്നും ഫിഫ ഇന്ന് പ്രഖ്യാപിച്ചു.

ഫുട്ബോൾ ഗ്രൗണ്ടിൽ കളി നടക്കുന്ന സമയം കുറവാണ് എന്നത് കണക്കിലെടുത്ത് ഫിഫ ഫുട്ബോൾ മത്സരത്തിന്റെ സമയം 90 മിനുട്ടിൽ നിന്ന് 100 മിനുട്ട് ആക്കുമെന്നായിരുന്നു പ്രചരിച്ചിരുന്ന വാർത്തകൾ. ഫിഫ ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വാർത്തകൾ നിഷേധിച്ചതോടെ ഈ അഭ്യൂഹങ്ങൾക്കും അവസാനമായി.