എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് അടുക്കുന്നു, പ്രശ്നങ്ങൾക്ക് അവസാനമാകുമോ!!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായുള്ള അന്വേഷണത്തിന് അവസാനമാകുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അയാക്സ് പരിശീലകൻ എറിക് ടെൻ ഹാഗുമായി കരാർ ധാരണയിൽ എത്തുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ അടക്കമുള്ള പ്രമുഖ മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സീസണിൽ ആകും ടെൻ ഹാഗ് ടീമിനിപ്പം ചേരുക. ടെൻ ഹാഗിനെ മാനേജറായി കൊണ്ടു വരുന്നതിനെ ഇപ്പോഴത്തെ പരിശീലകൻ റാഗ്നിക്കും സമ്മതിച്ചിട്ടുണ്ട്.

2017 മുതൽ ടെൻ ഹാഗ് അയാക്സിനൊപ്പം ഉണ്ട്. അയാക്സിനൊപ്പം മനോഹര ഫുട്ബോൾ കളിച്ചും ഡിലിറ്റും ഡിയോങും വാൻ ഡെ ബീകും പോലെ വലിയ യുവതാരങ്ങളെ വളർത്തിയിട്ടുള്ള പരിശീലകനാണ് ടെൻ ഹാഗ്.

20220406 233220

യുണൈറ്റഡ് മാനേജ്മെന്റ് കഴിഞ്ഞ മാസം എറിക് ടെൻ ഹാഗുമായി അഭിമുഖം നടത്തിയിരുന്നു. ടെൻ ഹാഗും പോചടീനോയും ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകാൻ സാധ്യതയിൽ മുന്നിൽ ഉണ്ടായിരുന്നത്. പുതിയ വാർത്തകൾ വരുന്നതോടെ ടെൻഹാഗ് തന്നെയാകും പരിശീലകൻ എന്ന് ഉറപ്പാവുകയാണ്. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താല്ല്കാലിക പരിശീലകനായ റാൾഫ് റാങ്നിക് കൺസൾട്ടിങ് റോളീലേക്ക് ഈ സീസൺ അവസാനത്തോടെ മാറും. ടെൻ ഹാഗ് പരിശീലകനായി എത്താൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭൂരിഭാഗം ആരാധകരും ആഗ്രഹിക്കുന്നത്.