ഇന്ത്യന്‍ ടീമിൽ നിന്ന് കുറേയേറെ റിട്ടയര്‍മെന്റുകള്‍ പ്രതീക്ഷിക്കുന്നു – സുനിൽ ഗവാസ്കര്‍

ഇന്ത്യന്‍ ടീമിൽ നിന്ന് കുറേയേറെ റിട്ടയര്‍മെന്റുകള്‍ പ്രതീക്ഷിക്കുന്നുവെന്ന് പറ‍ഞ്ഞ് സുനിൽ ഗവാസ്കര്‍. ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളെ ലക്ഷ്യം വെച്ചാണ് സുനിൽ ഗവാസ്കര്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ ടി20 ഫോര്‍മാറ്റിൽ നിന്ന് ഒട്ടനവധി താരങ്ങള്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരാജയത്തിന് ശേഷം റിട്ടയര്‍ ചെയ്യുമെന്നാണ് ഗവാസ്കര്‍ പറഞ്ഞത്.

അശ്വിന്‍ , ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്ക് പുറമെ രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി എന്നിവരാണ് ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങള്‍. ഭുവനേശ്വര്‍ കുമാര്‍, സൂര്യകുമാര്‍ യാദവ്, മൊഹമ്മദ് ഷമി എന്നിവരുടെയും പ്രായം 30 വയസ്സിന് മേലെയാണ്. ഇതിൽ മികച്ച ഫോമിൽ കളിക്കുന്ന സൂര്യകുമാര്‍ യാദവ് എന്തായാലും റിട്ടയര്‍മെന്റിനെക്കുറിച്ച് ചിന്തിക്കില്ലെങ്കിലും അശ്വിനും ദിനേശ് കാര്‍ത്തിക്കും ഈ തീരുമാനത്തിലേക്ക് വന്നേക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാരുടെ വിലയിരുത്തൽ.