സൂപ്പർ താരങ്ങളുടെ അവസാന ലോകകപ്പോ? പ്രമുഖരുമായി ബെൽജിയം എത്തുന്നു

ലുക്കാകുവും ഡി ബ്രൂയിനും ഹാസർഡും തിബോട് കോർതോയും എല്ലാമായി ഖത്തർ ലോകകപ്പിനുള്ള ബെൽജിയം പ്രഖ്യാപിച്ചു. എണ്ണം പറഞ്ഞ താരങ്ങൾ ഉണ്ടായിട്ടും കിരീടങ്ങൾ നേടാനാവാതെ പോയ ടീമിന് തങ്ങളുടെ സുവർണ തലമുറക്ക് ഒപ്പമുള്ള അവസാന ലോകകപ്പ് ആയേക്കും ഇത്തവണ. മറ്റ് മുൻ നിര താരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

20221110 181205

വല കാക്കാൻ കോർതോ തന്നെ എത്തുമ്പോൾ ക്ലബ്ബ് ബ്രുഗ്ഗിന്റെ മിഗ്നോലെറ്റും ടീമിലുണ്ട്,. പ്രതിരോധത്തിൽ കസ്റ്റാന്യെ, ഫായെസ്, തോമസ് മുയ്നിയെർ എന്നിവർക്കൊപ്പം വെറ്ററൻ താരങ്ങൾ ആയ വെർടോങനും ആൾടെർവെരെഡും എത്തും. ഡി ബ്രൂയിൻ നയിക്കുന്ന മധ്യനിരയിലേക്ക് തോർഗൻ ഹസാർഡ്, ടീലമൻസ്, കരാസ്‌കോ, ട്രോസാർഡ് എന്നിവർക്കൊപ്പം പുത്തൻ തരോദയം എസി മിലാന്റെ ഡേ കാറ്റെലെറും ഉൾപ്പെട്ടു.

20221110 181313

മുൻ നിരയിൽ ലുക്കാകു, ഹാസർഡ്, മെർടൻസ്, ബാതുഷായ്, ജെറമി ഡോകു എന്നിവരാണ് അണിനിരക്കുക. അതേ സമയം ഒറീഗിക്ക് ടീമിൽ ഇടം പിടിക്കാൻ സാധിച്ചില്ല.

20221110 181141