താനിനി ഒരു ലോകകപ്പ് കളിക്കുമെന്ന് കരുതിയില്ല – അലക്സ് ഹെയിൽസ്

Sports Correspondent

Alexhales
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് ടീമിൽ നിന്ന് ഏറെനാള്‍ ഒഴിവാക്കപ്പെട്ട താരമായിരുന്നു അലക്സ് ഹെയിൽസ്. ഇപ്പോള്‍ ഇന്ത്യയ്ക്കെതിരെയുള്ള സെമി ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട താരം ഈ ടി20 ലോകകപ്പിൽ മിന്നും ഫോമിലാണ് ബാറ്റ് വീശുന്നത്.

എന്നാൽ താന്‍ ഇനി ഒരു ലോകകപ്പ് കളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ലെന്നും ഹെയിൽസ് പറഞ്ഞു. അതിനാൽ തന്നെ ഈ ലോകകപ്പും ഈ ഇന്നിംഗ്സുമെല്ലാം വളരെ പ്രിയപ്പെട്ടതാണെന്ന് താരം സൂചിപ്പിച്ചു.

2019 ലോകകപ്പിന് തൊട്ടുമുമ്പ് റിക്രിയേഷണൽ ഡ്രഗ് ഉപയോഗിച്ചത് അലക്സ് ഹെയിൽസിനെ ലോകകപ്പ് ടീമിൽ നിന്ന് പുറത്താക്കിയിരുന്നു. ആ ലോകകപ്പ് ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ അലക്സ് ഹെയിൽസിന് വലിയ നഷ്ടമാണ് വന്നത്.

ഇപ്പോള്‍ മറ്റൊരു ലോകകപ്പ് ഫൈനലിലേക്ക് എത്തുമ്പോള്‍ അന്ന് തനിക്ക് നഷ്ടമായ സുന്ദര നിമിഷങ്ങള്‍ താരത്തിന് സ്വന്തമാക്കുവാന്‍ സാധിക്കുമോ എന്നത് കാത്തിരുന്ന് തന്നെ കാണേണ്ട കാര്യമാണ്.