സിംബാബ്‍വേ പൊരുതുന്നു, 100/3

- Advertisement -

ബംഗ്ലാദേശിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോറായ 522/7 എന്നത് പിന്തുടര്‍ന്ന് സിംബാബ്‍വേ പൊരുതുന്നു. മൂന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ സിംബാബ്‍വേ 100/3 എന്ന നിലയിലാണ്. അര്‍ദ്ധ ശതകം തികച്ച ബ്രയാന്‍ ചാരി(53) പുറത്തായത് സിംബാബ്‍വേയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

മെഹ്ദി ഹസനാണ് നിര്‍ണ്ണായകമായ വിക്കറ്റ് ലഭിച്ചത്. ബ്രണ്ടന്‍ ടെയിലര്‍(19*), ഷോണ്‍ വില്യംസ്(1*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്. സിംബാബ്‍വേയ്ക്ക് പരാജയം ഒഴിവാക്കുവാന്‍ ഈ താരങ്ങളുടെ പ്രകടനം ഏറെ നിര്‍ണ്ണായകമാണ്. അടുത്ത രണ്ട് സെഷനുകളില്‍ വളരെ കുറച്ച് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെട്ട് സിംബാബ്‍വേയുമായുള്ള അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാവും ഇരുവരും ഇന്ന് മത്സരത്തെ സമീപിക്കുക.

ബംഗ്ലാദേശിനു വേണ്ടി തൈജുല്‍ ഇസ്ലാം രണ്ട് വിക്കറ്റ് നേടി. ഇന്നലെ ഹാമിള്‍ട്ടണ്‍ മസകഡ്സയുടെയും ഇന്ന് നൈറ്റ് വാച്ച്മാന്‍ ഡൊണാള്‍ഡ് ടിരിപാനോയുടെയും വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

Advertisement