ഇംഗ്ലണ്ടിന്റെ സര്‍വ്വാധിപത്യം, ദക്ഷിണാഫ്രിക്കയ്ക്ക് 5 വിക്കറ്റ് നഷ്ടം

മാഞ്ചെസ്റ്ററിൽ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 5 വിക്കറ്റാണ് നഷ്ടമായത്. വെറും 77 റൺസാണ് ടീം നേടിയത്.

കീഗന്‍ പീറ്റേര്‍സൺ 21 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍(16), എയ്ഡന്‍ മാര്‍ക്രം(14), ഡീന്‍ എൽഗാര്‍ (12) ഇവരെല്ലാം തുച്ഛമായ സ്കോറിന് പുറത്തായപ്പോള്‍ ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട് ബ്രോഡും ബെന്‍ സ്റ്റോക്സും രണ്ട് വീതം വിക്കറ്റ് വീതം നേടി.