ഡെലെ അലി ഇനി തുർക്കിയിൽ

എവർട്ടൺ താരമായ ഡെലെ അല്ലിയെ ൽ തുർക്കി ക്ലബായ ബെസിക്താസ് സൈൻ ചെയ്തു. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ഒരു വർഷം നീണ്ട ലോൺ കരാറിൽ ആണ് ഡെലെ എവർട്ടൺ വിട്ട് പോകുന്നത്. സീസൺ അവസാനിച്ചാൽ 8 മില്യൺ യൂറോ നൽകി ബെസികാസിന് താരത്തെ സ്ഥിര കരാറിൽ സൈൻ ചെയ്യാം.

കഴിഞ്ഞ ജനുവരിയിൽ മാത്രമാണ് ഡെലെ അലി എവർട്ടണിൽ ചേർന്നത്. ഡെലെ അലിക്ക് പക്ഷേ എവർട്ടണിൽ വലിയ പ്രകടനങ്ങൾ ഒന്നും നടത്താൻ ആയിരുന്നില്ല. അതുകൊണ്ട് തന്നെ ആണ് താരത്തെ വിൽക്കാൻ എവർട്ടൺ തയ്യാറായത്.

എവർട്ടണിനായി ഇതുവരെ 13 ലീഗ് മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ താരത്തിനായിട്ടില്ല. പോചടീനോയുടെ കീഴിൽ സ്പർസിനായി പണ്ട് ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ്. ഇംഗ്ലണ്ട് ദേശീയ ടീമിനായും ഡെലെ 37 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ 2019 മുതൽ ഇംഗ്ലണ്ട് സീനിയർ ടീമിനായി താരം കളിച്ചിട്ടില്ല.