മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരായ ഫ്രീകിക്ക് ഗോളിന് മുമ്പ് എമി മാർട്ടിനസ് ബ്രില്യൻസ്

20221107 145213

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരെ ഉനയ് എമരെയുടെ ആദ്യ മത്സരത്തിൽ 3-1 ന്റെ ഉഗ്രൻ ജയം ആണ് ആസ്റ്റൺ വില്ല നേടിയത്. ഇതിൽ രണ്ടാം ഗോൾ ഒരു അതുഗ്രൻ ഇടത് കാലൻ ഫ്രീക്കിലൂടെ ലൂകാസ് ഡീൻ നേടിയ ഗോൾ ആയിരുന്നു. ഈ ഗോളിന് മുമ്പ് വില്ല ഗോൾ കീപ്പർ എമി മാർട്ടിനസിന്റെ നീക്കം ആണ് നിലവിൽ ആരാധകർക്ക് ഇടയിൽ ചർച്ച ആയത്. തന്റെ അനുഭവസമ്പത്ത് ടീമിനായി ബുദ്ധിപൂർവ്വം ഉപയോഗിക്കുന്ന അർജന്റീന ഗോൾ കീപ്പറെ ആണ് ഇന്നലെ കാണാൻ ആയത്.

തന്റെ ഗോൾ വിട്ടു വന്ന എമിലിയാനോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡ് മതിലിനു മുന്നിൽ നിന്ന വില്ല മതിൽ എങ്ങനെ രൂപപ്പെടുത്തണം എന്നു വ്യക്തമായ നിർദേശം നൽകുക ആയിരുന്നു. മിങ്സ് അടക്കമുള്ള താരങ്ങൾ മാർട്ടിനസിന്റെ നിർദേശപ്രകാരം അണിനിരന്നപ്പോൾ ഡി ഗെയുടെ കാഴ്ച മറയപ്പെടുക ആയിരുന്നു. ഫ്രീകിക്ക് നേരിട്ട തന്റെ ഗോൾ കീപ്പർ അനുഭവം ടീമിന് ആയി മാർട്ടിനസ് പുറത്ത് എടുത്തപ്പോൾ വില്ലക്ക് ലഭിച്ചത് അതുഗ്രൻ ഗോൾ ആയിരുന്നു. ഗോളിന് ശേഷം മാർട്ടിനസിന് ഒപ്പം ഗോൾ ആഘോഷിക്കുന്ന വില്ല താരങ്ങളെയും കാണാൻ ആയിരുന്നു.